സൂര്യൻ,
പ്രപഞ്ചത്തിന്റെ മുഴുവൻ ഊർജ്ജദാതാവ്, ചരിത്രാതീതകാലം തൊട്ടെയുള്ള
ജനങ്ങളുടെ ആരാധനാ മൂർത്തി. സർവ്വചരാചരങ്ങൾക്കും ഊർജ്ജം പകരുന്ന ഈ ഊർജ്ജ്
ശക്തിയെ പലരീതിയിലും പ്രയോജനപ്പെട്ത്തുവാൻ കാലങ്ങൾക്കു മുൻപേ പരിശ്രമങ്ങൾ
നടക്കുന്നുണ്ട്. ആധുനികയുഗത്തിൽ വൈദ്യുതി ഉപയോഗം നാൾക്കുനാൾ
വർദ്ധിച്ചുവരുന്നതോടെ മറ്റു ഊർജ്ജസ്രോതസ്സുകൾ കണ്ടത്തേണ്ട അനിവാര്യത വന്നു.
അതു സൂര്യനിലേയ്ക്കു നീണ്ടപ്പോഴാണ് സൌരോർജ്ജം (സോളാർ എനർജി)
എന്ന ആശയം ഉയർന്നു വന്നത്. ജലവൈദ്യുതി ഉത്പാദനത്തിൽ കുറവ വന്നിരിക്കുന്ന
സാഹചര്യത്തിൽ ഏറെ ആധായകരവും എളുപ്പവുമായ ഒന്നാണ് സോളാർ എനർജി.
വൈദ്യുതി നമ്മുടെ നിത്യ ജീവിതത്തിൽ എന്തു മാത്രം പ്രധാനമാണ് എന്നു മനസിലാക്കാൻ ഒരു മണിക്കൂർ നേരത്തേക്ക് അതില്ലാതായാൽ മാത്രം
മതി. ആ നിലയ്ക്ക് ഒരു ദിവസം അത് പൂർണമായും നിലയ്ക്കുന്ന ഒരു അവസ്ഥ വന്നാൽ എന്താകും സ്ഥിതി എന്നത് ചിന്തിക്കേണ്ട വിഷയമാണല്ലോ. ഇന്ന് വൈദ്യുതി ഉണ്ടാക്കുനത് പല മാർഗങ്ങളിൽ കൂടിയാണ്. കൽക്കരി, പെട്രോൾ / ഓയിൽ , ജലവൈദ്യുതി ആണവോർജം എന്നിവയാണ് പ്രധാനമായവ. ജലവൈദ്യുതി ഉത്പാദനം ഒഴിച്ചു നിർത്തിയാൽ ബാക്കിയെല്ലാത്തിനും
പലതരത്തിലുള്ള ദോഷ വശങ്ങൾ ഉണ്ട്. കല്കരി ഉപയോഗപെടുതുമ്പോൾ മാരകവാതകങ്ങൾ പ്രകൃതിയിലേക്ക് പുറം തള്ളുന്നു. ഓയിൽ കത്തിക്കുമ്പോഴും ഇതേ പ്രശ്നമുണ്ട് . ആണവോർജത്തിൽ പതുങ്ങിയിരിക്കുന്ന അപകടം ഈയിടെ ജപ്പാനിൽ നാം കണ്ടതാണല്ലോ . ഇത്തരം ദോഷങ്ങൾ ഒന്നുമില്ലെന്നു മാത്രമല്ല, പലതരത്തിലും ഗുണകരവുമായ സൌരോർജത്തെ നമ്മൾ മാറ്റി നിർത്തുന്നത് പ്രധാനമായും പല തെറ്റായ ധാരണകൾ കൊണ്ടോ അറിവില്ലായ്മ കൊണ്ടോ ആണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
സൌരോർജം (സോളാർ എനർജി) എന്നാൽ പകൽ മാത്രം പ്രവർത്തിക്കുന്നത് അല്ലെങ്കിൽ പ്രവർത്തനക്ഷമത കുറഞ്ഞത് എന്ന തലത്തിൽ നിന്ന് ബഹുദൂരം മുമ്പോട്ടു പോയിരിക്കുന്നു. എന്നാൽ ഇതൊന്നും നമ്മൾ അറിയുന്നില്ല എന്നതാണ് ഇന്ത്യയിലെ സോളാർ എനർജി സെക്ടരിന്റെ മന്ദഗതിയിലുള്ള വളർച്ച കാണിക്കുന്നത് . ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളും പൂർണ്ണമായും സൌരോർജം കൊണ്ട് പ്രവർത്തിക്കുന്ന സ്തലങ്ങൾ ഉണ്ട്. ഒപ്പം പുതിയ സൌരോർജ പ്ലാന്റുകൾ നിർമ്മാണത്തിലുമിരിക്കുന്നു. അമേരിക്കയിലെ മോജാവിലുള്ള 350 മെഗാവാട്ട് ശേഷിയുള്ള സൌരോര്ജ പ്ലാന്റു മുതൽ ഇറാനിലെ 0.25 മെഗാവാട്ട് ശേഷിയുള്ള ഷിറാസ് പ്ലാന്റ് വരെ ഇതിൽപ്പെടും. സൌരോർജം വഴി ഉപഭോക്താവിന് നേരിട്ട് ലഭിക്കുന്ന സാമ്പത്തിക ലാഭത്തെക്കാൾ എത്രയോ ഇരട്ടി ഗുണം പരോക്ഷമായി സമൂഹത്തിനും ഈ ഭൂമിക്കു തന്നേയും ലഭിക്കുന്നുണ്ടെന്ന് തിരിച്ചറിയുമ്പോഴാണ് സൗരൊർജത്തിലേക്കു തിരിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് മനസ്സിലാവുക.
ഇന്ന് വൈദ്യുതി ഉണ്ടാകുന്നത്പോലെ യാതോരുതരത്തിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും ശുദ്ധ ഊർജ്ജമായ സൌരോർജം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നില്ല. വിലമതിക്കുവാനാകാത്ത ഭൂമിയുടെ സ്രോതസ്സുകൾ സംരക്ഷിക്കപ്പെടുന്നു എന്നതാണ് സൌരോർജം ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന മറ്റൊരു ഗുണം.

തുടരും.......
No comments:
Post a Comment