Wednesday, December 18, 2013

സൂര്യൻ...

http://kaltechenergy.blogspot.in/2013/11/blog-post_4.html

...................തുടരുന്നു
 
ദിവസേന സൂര്യൻ ഭൂമിയിൽ എത്തിക്കുന്ന അളവറ്റ ഊർജ്ജത്തെ വൈദ്യുതിയാക്കിയോ താപമാക്കിയോ രണ്ടുമായോ, അക്ഷരാർത്ഥതിൽ സൌജന്യമായി ഉപയോഗിക്കാം. സൌരോർജ്ജത്തെ വൈദ്യുതിയായിമാറ്റി ഉപയോഗിക്കുന്ന മേഖല സോളാർ വോൾടൈക്ക് എന്നും താപോർജ്ജമാക്കി ഉപയോഗിക്കുന്നതിനെ സോളാർ തെർമൽ എന്നും അറിയപ്പെടുന്നു. സൂര്യൻ പകൽ സമയത്ത് മാത്രം ദൃശ്യമാകുന്നതിനാൽ പകൽ മാത്രമേ വൈദ്യുതി അല്ലെങ്കിൽ  താപോർജ്ജം ലഭിക്കൂ, ഈ ഒരു കുറവാണ്  സൌരോർജ്ജത്തിൽ നിന്നും പലരേയും പിന്തിരിയിപ്പിക്കുന്നത്. പകൽ സമയങ്ങളിലുള്ള സൌരോർജ്ജം വൈദ്യുതിയാക്കിമാറ്റി ബാറ്ററിയിൽ സംഭരിച്ച് സോളാർ വോൾടൈക്ക്  ഈ കുറവ് നികത്തുമ്പോൾ, ശക്തമായ ഇൻസുലേഷൻസ് ഉപയോഗിച്ച് സംഭരിച്ച താപോർജ്ജത്തെ പുറത്ത് വിടാതെ തെർമൽ മേഖല കുറവ് നികത്തുന്നു.
 
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മേഘാവൃതമായ കാലാവസ്ഥയിൽ പോലും സൌരോർക്ജ്ജത്തെ സ്വീകരിച്ച്, വളരെ കുറച്ചുമാത്രം കറന്റ്  വേണ്ടുന്ന എൽ.ഇ.ടി ലൈറ്റുകളും, ദീർഘകാലം പ്രവർത്തനക്ഷമതയുള്ള ബാറ്ററികളും ഉപ്യോഗിച്ച് ഫോട്ടോവോൾറ്റൈക്ക് സെക്ടർ മുമ്പോട്ട് പോകുമ്പോൾ; 360 ഡിഗ്രിയിൽ സൌരോർജ്ജത്തെ സ്വീകരിക്കാനാവുന്ന, ഇവാകുവേറ്റഡ് ഗ്ലാസ്സ് ട്യൂബുകളുപയോഗിച്ചും, ശക്തമായ ഇൻസുലേഷൻസുപയോഗിച്ചും തെർമൽ മേഖലയും മുമ്പോട്ടു പോയിരിക്കുന്നു.
തുടരും....... 
www.kaltechenergy.com


No comments:

Post a Comment